പറവൂർ : സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കിൽ നാളെ (വെള്ളി) മുതൽ പ്രവർത്തന സമയം ദീർഘിപ്പിക്കും. രാവിലെ ഒമ്പതര മുതൽ വൈകിട്ട് ആറരവരെ പണമിടപാടുകൾ ഉണ്ടാകും. രണ്ടാം ശനിയാഴ്ചകളിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ബാങ്ക് പ്രവർത്തിക്കും.