കൊച്ചി: കേന്ദ്ര രാസവസ്തു, രാസവളം വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 8.50 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ ഇന്റർസ്‌കൂൾ കായികമേളയുടെ ഉദ്ഘാടനം നിർവഹിക്കും. 10.30 ന് ഉദ്യാഗമണ്ഡലിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി (സി.ഐ.പി.ഇ.ടി ) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഫാക്ട് , ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌സ് ലിമിറ്റഡ് (എച്ച്.ഐ.എൽ) എന്നീ സ്ഥാപനങ്ങളും സന്ദർശിക്കും. വൈകിട്ട് നാലിന് ജൻ ഔഷധി കേന്ദ്രം സന്ദർശിക്കും. തുടർന്ന് കൊച്ചിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം രാത്രി ബംഗ്‌ളൂരുവിലേക്ക് മടങ്ങും.