canal
കരിങ്കല്ല് കെട്ടി സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പണി പുരോഗമിക്കുന്നു

വൻ താഴ്ചയുള്ള കനാലിന്റെ അടി ഭാഗം മുതൽ കരിങ്കല്ല് പാകി

കിഴക്കമ്പലം:പട്ടിമറ്റത്തിനടുത്ത് ചെങ്ങരയിൽപ്രളയത്തിൽ തകർന്ന കനാൽ ബണ്ട് കരിങ്കല്ല് കെട്ടി സംരക്ഷിക്കും. കഴിഞ്ഞ ആഗസ്റ്റിലെ ഒന്നാം പ്രളയ കാലത്താണ് ബണ്ട് തകർന്നത്.

ഇടിഞ്ഞ ഭാഗത്തെ മണ്ണിടിച്ചിൽ സമീപത്തെ വീടുകൾക്ക് ഭീഷണിയായിരുന്നു.വീടൊഴിയാൻ വരെയുള്ള തയ്യാറായ അഞ്ച് കുടുംബങ്ങൾക്ക് ആശ്വാസമായി​അന്നത്തെ ജില്ലാ കളക്ടറായിരുന്നു മുഹമ്മദ്.വൈ സഫറുള്ള ഇടപട്ട് പ്രളയ ദുരിതാശ്വാസമായി 65 ലക്ഷം രൂപ അനുവദിച്ചി​രുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയതോടെ താത് ക്കാലി​കമായി

മണ്ണു നിറച്ച ചാക്കുകൾ ഉപയോഗിച്ച് സംരക്ഷണ ഭിത്തിയൊരുക്കിയെങ്കിലും ഫലമുണ്ടായി​ല്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോവുകയായിരുന്നു. അതിനിടെ വന്ന രണ്ടാം പ്രളയം വീട്ടുകാരുടെ ചങ്കിടിപ്പ് കൂട്ടി. ഇനിയും ശക്തമായ മഴവരുംമുമ്പ്
നിർമാണം ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. നേരത്തേ കുത്തനെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ സമീപം തന്നെ കരിങ്കൽക്കെട്ട് ഇടിഞ്ഞു താഴേക്ക് പതിച്ചിട്ടുണ്ട്. അതിനിടെ കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനൊപ്പം സമീപത്തെ ചെറിയ പാലം വഴി ഒരു കരയിൽ നിന്ന് മറു കരയിലേയ്ക്ക് വെള്ളമൊഴുക്കുന്നതിന് പദ്ധതിയിടുന്നതായി നാട്ടുകാർ ആരോപിച്ചു. വെള്ളമൊഴുക്കുണ്ടായാൽ സമീപത്തെ തോട്ടപ്പിള്ളി പാടം വെള്ളക്കെട്ടിലാകുമെന്ന് ആശങ്കയുണ്ട്. ഇവിടെ എത്തുന്ന വെള്ളം പുറത്തേയ്ക്ക് ഒഴുകി പോകുന്നതിന് സൗകര്യമില്ല.ചെങ്ങര അത്താണിയിൽ കനാൽ വശങ്ങളിലെ റോഡ് ഇടിയുന്നത് മൂലം ഈ ഭാഗങ്ങളിലെ വീടുകൾ അപകട ഭീഷണി നേരിട്ടിരുന്നു. ഈ റോഡിന്റെ പല ഭാഗത്തുംഇനിയും മണ്ണിടിയാനുള്ള സാദ്ധ്യത ഏറെയാണ്.

ഒന്നാം പ്രളയ കാലത്താണ് ബണ്ട് തകർന്നത്.

രണ്ടാം പ്രളയം ഭീതി​ പടർത്തി​