പറവൂർ : മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദിനെ കൈയേറ്റം ചെയ്ത നിർമ്മാണ തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിനു ശേഷം ഇയാൾ ഒളവിൽപോയി. കോട്ടപ്പുറം മാർക്കറ്റിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിൽ മുസിരിസ് പ്രൊജക്ട്സ് ജീവനക്കാർ പ്രതിഷേധിച്ചു. കർശനമായ നടപടി സ്വീകരിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഹരൺദത്ത് ആവശ്യപ്പെട്ടു.