പറവൂർ: പറവൂർ സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് 30 വർഷവും 75 വയസും പൂർത്തിയായതുമായ അംഗങ്ങൾക്ക് നൽകി വരുന്ന വാർഷിക പെൻഷൻ പദ്ധതിയായ സ്നേഹം പെൻഷൻ വിതരണം നാളെ (വെള്ളി) തുടങ്ങും. രാവിലെ 10.30ന് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യും.