പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി. ജീവനക്കാർ നവംബർ നാലിന് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ടി.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമര പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഡിപ്പോയിൽ ഐ.എൻ.ടി.യു.സി. ജില്ല ജനറൽ സെക്രട്ടറി പി. പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം കെ ബാബു അദ്ധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റ്ൻ എം ഐ ബീരാസ്, കെ. കെ. ഷാജി, റൊമാൻസ് ജോർജ്, സി. വൈ. നിയാസ്, അനിൽകുമാർ ടി. വി, സജി കെ.വി. എന്നിവർ പ്രസംഗിച്ചു.