പറവൂർ : വിദ്യാർഥികൾക്ക് മാനസികസമ്മർദ്ദം കുറച്ച് മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ കൗൺസലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ട്രെസ് റിലീഫ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി.പി. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ആർ. ലത അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് മാല്യങ്കര, പി.എ. പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു. മന:ശാസ്ത്ര വിദഗ്ദരായ ഡോ. എമേഴ്സൺ, ഡോ. എം. ശ്യാംകുമാർ, ജയഗോപാല മേനോൻ എന്നിവർ ക്ളാസെടുത്തു.