തൃക്കാക്കര: തൃക്കാക്കര എം.എൽ.എ പി.ടി തോമസ് പദ്ധതികൾക്ക് പണം അനുവദിക്കുന്നതിൽ പക്ഷപാതം കാട്ടുന്നതായി കൗൺസിലർ കെ.എ നജീബ് ആരോപിച്ചു. ഇന്നലെ നഗര സഭ ആക്ടിംഗ് ചെയർമാൻ കെ.ടി.എൽദോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ്എം.എൽ.എക്കെതിരെ പ്രതിഷേധമുണ്ടായത്.
ഇടതുപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ പദ്ധതികൾക്കായി പണം ആവശ്യപ്പെട്ടാൻ നൽകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേ സമയം യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽ എം.എൽ.എ പദ്ധതികൾക്കായി പണം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടായി.വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തുന്ന എം.എൽ എയുടെ നടപടി ശരിയല്ലെന്ന് കൗൺസിലർ സി.എ നിഷാദ് പറഞ്ഞു. താൻ ആവശ്യപ്പെട്ടിട്ടും എം.എൽ. എ പദ്ധതികൾക്കായി പണം അനുവദിച്ചിട്ടില്ലെന്ന് യു.ഡി.എഫ് കൗൺസിലറും വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷയുമായ മേരി കുര്യൻ സഭയെ അറിയിചത്തോടെ പ്രതിപക്ഷ ബഹളം അവസാനിച്ചു.
പദ്ധതികൾക്ക് എം.എൽ. എ പണം കൊടുക്കുന്ന വാർഡുകളിൽ നഗരസഭ പണം ചിലവഴിക്കരുതെന്ന് നഗരസഭ ആക്ടിംഗ് ചെയർമാൻ കെ.ടി.എൽദോ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പക്ഷപാതപരമായ പെരുമാറ്റം തൃക്കാക്കരയുടെ വികസനത്തിന്റെ വേഗത കുറക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടികൾ മുടക്കി സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ കത്തുന്നില്ലെന്ന് കൗൺസിലർ യുസഫ് ചൂണ്ടിക്കാട്ടി.പുതിയ ലൈറ്റുകൾ സ്ഥാപിച്ച് കാലാവധി കഴിയുന്നതിന് ദിവസങ്ങൾക്കുള്ളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തകരാറാവുന്നുണ്ട്.ഇതിന്റെ മെന്റിനൻസിന് പോലും ആളില്ലാത്ത അവസ്ഥയാണുളളതെന്ന് അദ്ദേഹം പറഞ്ഞു.