കൊച്ചി: ഗിന്നസ് ബുക്കിൽ ഇടം പിടിക്കാൻ 3500 സൈക്കിളിസ്റ്റുകൾ പങ്കെടുക്കുന്ന സൈക്കിൾ പരേഡ് അടുത്ത വർഷം ജനുവരി 26 ന് കൊച്ചിയിൽ നടക്കും. നിലവിൽ തുർക്കിമിനിസ്താന്റെ പേരിൽ 1995 പേർ അടങ്ങിയ സംഘത്തിന്റെ ലോക റെക്കാഡ് തകർക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വില്ലിംഗ്ടൺ ഐലന്റിൽ നടക്കുന്ന ഗിന്നസ് പരേഡിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. . രണ്ടുവട്ടം ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കാർഡ് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഇവന്റ് ഡയറക്ടർ നിതിൻ പലാൽ പറഞ്ഞു. പരേഡിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നിരവധി കുടുംബങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനോജ് രവീന്ദ്രൻ, മാഹിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.