ഫോർട്ട് കൊച്ചി: പാണ്ടിക്കുടിയിൽ താമസിക്കുന്ന ജേക്കബ് സോണിയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്തെ കബോർഡും മറ്റു വസ്തുക്കളും കത്തിനശിച്ചു. മട്ടാഞ്ചേരി ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല.