തോപ്പുംപടി: ശക്തമായ കാറ്റിലും മഴയിലും തോപ്പുംപടി ഉണ്ണി രമേശ് റോഡിലെ വാകമരം കടപുഴകി വീണു.ഇന്നലെ 2 മണിയോടെയാണ് സംഭവം. ഈ ഭാഗത്തെ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നതിനാൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു. ഏറെ നേരം ഗതാഗതവും സ്തംഭിച്ചു. മട്ടാഞ്ചേരി ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി.