കൊച്ചി: ആർ.സി.ഇ.പി കരാറിനെതിരെ സോഷ്യലിസ്റ്റ് കിസാൻ ജനതയുടെ നേതൃത്വത്തിൽ നാളെ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ആർ.സി.ഇ.പി കരാർ അറബിക്കടലിലേക്ക് ' എന്ന മുദ്രവാക്യവുമായി നടത്തുന്ന മാർച്ചിന്റെ ഉദ്ഘാടനം രാവിലെ 10ന് സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി രാജേന്ദ്രൻ നിർവഹിക്കും. സോഷ്യലിസ്റ്റ് കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് വേലായുധൻ ശ്രീനന്ദനം അദ്ധ്യക്ഷത വഹിക്കും. കർഷകരെയും തൊഴിലാളികളെയും ദുരിതത്തിലേക്ക് തള്ളിവിടുന്ന ആർ.സി.ഇ.പി കരാർ പുനപരിശോധിക്കണമെന്ന ആവശ്യത്തിലൂന്നി സംഘടിപ്പിക്കുന്ന മാർച്ചിൽ അഡ്വ. ഇ.വി ഫിലിപ്പ്, ബി.ടി രമ, ജിജി തോമസ്, പി.കെ. ജനാർദ്ദനൻ, സുരേഷ് , ഫ്രാൻസിസ് പുലിക്കോട്ടിൽ, അഡ്വ. ജോണി. തുടങ്ങിയവർ പങ്കെടുക്കും.