കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടന്നുവരുന്ന ശ്രീനാരായണ ധർമ്മ സമീക്ഷ ദാർശനിക പ്രഭാഷണ ദശകം ഇന്ന് സമാപിക്കും. വൈകിട്ട് 6ന് നടക്കുന്ന സമാപന പ്രഭാഷണവേദിയിൽ സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യതിഥിയായിരിക്കും. 22 ന് ആരംഭിച്ച ശ്രീനാരായണ ധർമ്മ സമീക്ഷയിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രതിവാര കൂട്ടായ്മയായ ബുധസംഗമത്തിന്റെ പതിനൊന്നാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രഭാഷണ ദശകം സംഘടിപ്പിച്ചത്. ഇന്ന് നടക്കുന്ന കൂട്ടായ്മയിൽ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ പ്രസംഗിക്കും.