തൃക്കാക്കര: നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനായി തൃക്കാക്കര നഗരസഭയിൽ പി.ഒ.എസ് സംവിധാനം ആരംഭിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ചിങ്ങംതറയിൽ നിന്നും നികുതി സ്വീകരിച്ചു കൊണ്ട് നഗരസഭ ആക്ടിംഗ് ചെയർമാൻ കെ.ടി എൽദോ ഉദ്ഘാടനം നിർവഹിച്ചു.
നികുതി അടക്കാൻ പണം കൈവശം ഇല്ലെങ്കിലും ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉണ്ടെങ്കിൽ അതുപയോഗിച്ച് ഈ സംവിധാനം വഴി സ്വയ്പ്പ് ചെയ്തു നികുതി അടക്കാം. എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ചാണ് നഗരസഭയിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത്.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സീന റഹ്മാൻ, നഗരസഭ സെക്രട്ടറി പി.എസ് ഷിബു, കൗൺസിലർമാരായ സി.പി സാജൽ, ടി.ടി ബാബു, കെ.എം മാത്യു, സ്മിത സണ്ണി, ദിവ്യ പ്രമോദ്, ലിജി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു