ആലുവ: വാളയാർ പെൺകുട്ടികൾക്ക് നീതിതേടി യുവമോർച്ച എടയാർ യൂണിറ്റ് ദീപം തെളിച്ചു. പ്രതിഷേധിച്ചു. യുവമോർച്ച എടയാർ യൂണിറ്റ് പ്രസിഡന്റ് അരുൺ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാർ, യുവമോർച്ച കളമശേരി മണ്ഡലം പ്രസിഡന്റ് സി.എസ്. സരീഷ് സജീവൻ, എം.വി. വിജയകുമാർ, കെ.ആർ. മോഹനനൻ, നിതീഷ് ഗോപി, വിഷ്ണു വിജയൻ തുടങ്ങിയവർ സംസാരിച്ചു.