sc-morcha
വാളയാർ സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.സി മോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി പെരിയാറിനെ സാക്ഷിയാക്കി ദീപം തെളിച്ചപ്പോൾ

ആലുവ: വാളയാർ സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.സി മോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി പെരിയാറിനെ സാക്ഷിയാക്കി ദീപം തെളിച്ചു. സംസ്ഥാന സമിതി അംഗം എ.കെ. അജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റിഅംഗം സനീഷ് കളപ്പുരയ്ക്കൽ, അനൂപ്, രാജേഷ്‌ കുന്നത്തേരി, രഞ്ജിത്ത് ചാലക്കൽ, സുനിൽ മുള്ളംകുഴി എന്നിവർ പങ്കെടുത്തു.