പാമ്പാക്കുട : മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന പാമ്പാക്കുട ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം പ്രസിഡന്റ് അമ്മിണി ജോർജ് ഉദ്ഘാടനം ചെയ്തു. വെെസ് പ്രസിഡന്റ് സി.ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു ജോർജ് സ്വാഗതവും യൂത്ത് കോഓർഡിനേറ്റർ വിനേഷ് വി.കെ സ്വാഗതവും പറഞ്ഞു.