photo
annual day

വൈപ്പിൻ: ഭൂമിശാസ്ത്രപരമായ ഒട്ടേറെ കടമ്പകൾ കടന്ന് ദൂരെ ദിക്കുകളിൽ പോലും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാൻ വൈപ്പിൻ ദ്വീപ് നിവാസികളെ പ്രാപ്തരാക്കിയത് ഇവിടത്തെ വിദ്യാലയങ്ങളെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്തേക്ക് കടക്കാൻ ബോട്ടുകൾ മാത്രം ഉണ്ടായിരുന്ന കാലത്താണ് ഇവിടെനിന്നുള്ളവർ വിവിധ മേഖലകളിൽ തങ്ങളുടെ മികവ് തെളിയിച്ചത്. സഹോദരൻ അയ്യപ്പൻ, ഡോ. സെയ്ത് മുഹമ്മദ് തുടങ്ങിയ മഹത് വ്യക്തികളെ രാഷ്ട്രത്തിന് സംഭാവന ചെയ്യാൻ ഈ പ്രദേശത്തിനു കഴിഞ്ഞു. കർഷക, മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പോലും മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിൽ ഇവിടെയുള്ള വിദ്യാലയങ്ങൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ഹൈബി ഈഡൻ എം പി അദ്ധ്യക്ഷത വഹിച്ചു. വക്കഫ് ബോർഡ് ചെയർമാൻ റഷീദ് അലി ഷിഹാബ് തങ്ങൾ, എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ യു ജീവൻമിത്ര , സ്‌കൂൾ മാനേജർ എൻ കെ മുഹമ്മദ് അയൂബ്, പ്രിൻസിപ്പൽ കെ ഐ ആബിദ , പി ടി എ പ്രസിഡൻറ് കെ എ സാജിത്ത്, കെ ഐ അബ്ദുൽ റഷീദ്, സംഘടക സമിതി ജനറൽ കൺവീനർ പി കെ അബ്ദുൽ റസാക്ക് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:

എടവനക്കാട് എച്ച് ഐ എച്ച് എസ് സ്‌കൂളിൻറെ ശതാബ്ധി ആഘോഷങ്ങൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്യുന്നു