ആലുവ: തായിക്കാട്ടുകര എസ്.പി.ഡബ്ളിയു ഹൈസ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നവംബർ രണ്ടിന് രാവിലെ ഒമ്പതിന് സ്കൂൾ ഹാളിൽ നടക്കും. അദ്ധ്യാപക - അനദ്ധ്യാപകരെ ആദരിക്കൽ, അനുമോദനം, അനുസ്മരണം, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി.എച്ച്. റൗഷൽ, സെക്രട്ടറി കെ.കെ. മുജീബ് റഹ്മാൻ എന്നിവർ അറിയിച്ചു.