നെടുമ്പാശേരി: പുളിയനം ഗവ. ഹൈസ്‌കൂളിൽ വീണ്ടും മോഷണം. ചൊവ്വാഴ്ച്ച രാത്രി സ്‌കൂളിലെ കംപ്യൂട്ടർ മുറിയിൽ മോഷ്ടാക്കൾ കയറി ഹാർഡ് ഡിസ്‌ക്, മദർ ബോർഡ്, റാം തുടങ്ങിയവമോഷ്ടിച്ചു. പരാതിയെ തുടർന്ന് വിരലടയാള വിദഗ്ദർ ഉൾപ്പടെയുള്ളവർ പരിശോധന നടത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്നിലധികം തവണയാണ് ഇവിടെ മോഷണം നടക്കുന്നത് .