മൂവാറ്റുപുഴ: ആയവന പഞ്ചായത്ത് 10-ാം വാർഡിൽ വെട്ടുകല്ലും പീടികയിൽ ഓലിയപ്പുറം വീട്ടിൽ എൽസി ദേവസ്യാക്കുട്ടിയുടെ വീടിനുമുകളിൽമരം വീണു. മേൽക്കൂര, ഭിത്തി എന്നിവ ഭാഗികമായി തകർന്നുവൈകിട്ട് മൂന്നുമണിയോടെആഞ്ഞിലി യാണ് വീടിനു മുകളിലേക്ക് വീണത് . . കല്ലൂർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ആഫീസർ ജോൺ ജി പ്ലാക്കീലിന്റെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കം ചെയ്തു.