മൂവാറ്റുപുഴ : ഉപജില്ലാ സ്കൂൾ കായികമേളക്ക് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രമീള ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജിനു ആന്റണി ദീപശിഖ ഏറ്റുവാങ്ങി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. വിജയ പതാക ഉയർത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.എം. സീതി, കൗൺസിലർമാരായ മേരി ജോർജ് തോട്ടം, ജയകൃഷ്ണൻ നായർ, പി.വൈ. നൂറുദ്ദീൻ, സുമിഷ നൗഷാദ്, സെലിൻ ജോർജ്, ഹെഡ്മിസ്ട്രസ് അജിതകുമാരി, പ്രിൻസിപ്പൽ പി.എൻ. വിജി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഇൻ ചാർജ് ശാലിനി, പി.ടി.എ പ്രസിഡന്റ് സെബി തോമസ്, പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് എൻ.കെ. രാജൻബാബു, കൺവീനർ എൽദോ കുര്യാക്കോസ്, സജീവ് ജോസഫ്, എച്ച്.എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. മേള നാളെ സമാപിക്കും.