vanitha
മാറാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ, സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടന്ന വയോജന സംഗമം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു......

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, സി.ഡി.എസിന്റെ നേതൃത്വത്തിൽസാമൂഹ്യമേളയോടനുബന്ധിച്ച് വയോജന സംഗമവും കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ പ്രദർശനവും, വിപണനവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി വയോജനങ്ങളെ ആദരിച്ചു. വയോജന സംരക്ഷണ നിയമം എന്ന വിഷയത്തിൽ അഡ്വ.പുരുഷോത്തമനും, സാമൂഹ്യസുരക്ഷാ പങ്കാളിത്തം എന്ന വിഷയത്തിൽ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.പി.വർഗീസും ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ.പി.ബേബി, ഒ.സി.ഏലിയാസ്, എന്നിവർ സംസാരിച്ചു.