കൊച്ചി: എസ്.സി.എം.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ശിഖർ 20' അന്തർ അന്തർദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ് വിളംബരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്ട്രീറ്റ് മോബ്അവതരിപ്പിച്ചു. എസ്.സി.എം.എസ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ ഡോ. ഇന്ദു നായർ 'ശിഖർ' ലോഗോ പ്രകാശനം ചെയ്തു. ജനുവരി 9നാണ് എസ്.സി.എം.എസ് ക്യാംപസിലെ വിവിധ വേദികളിൽ കലോത്സവം അരങ്ങേറുക. രാജ്യത്തിനകത്തും പുറത്തുമുള്ള കോളേജുകൾ മത്സരങ്ങളിൽ മാറ്റുരക്കും.