കൊച്ചി: എറണാകുളം ഉപജില്ല കലോത്സവം തേവര എസ്.എച്ച് ഹൈസ്‌കൂൾ, സെന്റ് മേരീസ് യു.പി, സെന്റ് തോമസ് പെരുമാനൂർ എന്നീ വിദ്യാലയങ്ങളിൽ നടത്തും. കലോത്സവ സ്വാഗത സംഘ രൂപീകരണം കൊച്ചി കോർപ്പറേഷൻ കൗൺസിലർ സി.കെ പീറ്റർ ഉദ്ഘാടനം ചെയ്തു.റവ.ഫാ. അഗസ്റ്റിൻ തോട്ടക്കര അദ്ധ്യക്ഷനായിരുന്നു. എൻ.എക്സ് അൻസലാം, ടോമി അന്ത്രപേർ, ജീൻ സെബാസ്റ്റ്യൻ, എ.എൻ ബിജു, കെ.വി ബെന്നി, ജോമോൻ, മിനി വർഗീസ്, പൗളിൻ പി. മണവാളൻ, സിസ്റ്റർ സിമ്മി തോമസ്, എം.പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നവംബർ 4ന് കലോത്സവ രജിസ്ട്രേഷൻ 5ന് ബാന്റ് മേളം, രചനാ മത്സരങ്ങൾ എന്നിവയും 6 മുതൽ 8 വരെ സ്റ്റേജിനങ്ങളും നടക്കും.