മുവാറ്റുപുഴ : മൂവാറ്റുപുഴബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഅനുസ്മരണ യോഗവും സിമ്പോസിയവും രക്തദാന ക്യാമ്പും നടത്തി. കെ.കരുണാകരൻ സപ്തതി സ്മാരക മന്ദിരത്തിൽ നടന്നഅനുസ്മരണ സമ്മേളനം മുൻ എം.എൽ.എ.ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ .റോണി കെ. ബേബി മുഖ്യ പ്രഭാഷണം നടത്തി.ഡി.കെടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ ,പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽ നാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്,കെ.പി.സി.സി, അംഗങ്ങളായ വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ ,ഡി സി.സി. ഭാരവാഹികളായ പി.പി.എൽദോസ് ,ഉല്ലാസ് തോമസ്, യു.ഡി.എഫ്.ചെയർമാൻ കെ.എം സലിം ,പി എസ്.എ ലത്തീഫ് സി.സി.ചങ്ങാലിമറ്റം, ,കെ.എ.അബ്ദുൾ സലാം,കെ.പി ജോയി, കബീർ പൂക്കടശേരി, ജിനു മടക്കൽ, കെ.ഒ.ജോർജ്, കെ.കെ.ഉമ്മർ, സാബു ജോൺ, കെ.എം പരീത്, ജോർജ് തെക്കുംപുറം, സമീർ കോണിക്കൽ മുഹമ്മദ് റഫീക്ക്, സിന്ധു ബെന്നി എന്നിവർപ്രസംഗിച്ചു.രക്തദാന ക്യാമ്പിൽ നൂറോളം പ്രവർത്തകർ സൗജന്യമായി രക്തം ദാനം ചെയ്തു.തൊടുപുഴ ഐ.എം.എയുമായി സഹകരിച്ചായിരുന്നു രക്തദാന ക്യാമ്പ്.