മൂവാറ്റുപുഴ: തിരുമാറാടി ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീംവാളന്റിയർമാർതിരുമാറാടി 120ാം നമ്പർ അംഗൻവാടി നവീകരിച്ചു. പെയിന്റിംഗ് ,കളിപ്പാട്ട ശേഖരണം ,ഫർണീച്ചർ റിപ്പയർ ,ഇലട്രിക്കൽ ,പ്ലംബിംഗ് റിപ്പയർ ,പൂന്തോട്ടനിർമ്മാണം ,പുസ്തക ശേഖരണം ,വൈറ്റ് ബോർഡ് നൽകൽ ,ജനൽ വാതിൽ റിപ്പയർ എന്നിവനടന്നു. 15,000 രൂപ യാണ്നവീകരണ ചെലവ് . പൊതുജനപങ്കാളിത്തത്തോടെയാണ് തുക കണ്ടെത്തിയത്. പ്രോഗ്രാം ഓഫിസർ കെ .ആർ .രാജേഷ്, പി ടി എ പ്രസിഡന്റ് ടി .എ .രാജൻ എന്നിവരുടെ നേതൃത്വത്തിൽ 31പേരാണ്നവീകരണ യജ്ഞത്തിൽ പങ്കാളികളായത് .