കോതമംഗലം: ഭൂതത്താൻകെട്ട് വിനോദ സഞ്ചാര കേന്ദ്രത്തിൽ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിപറഞ്ഞു. ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽആന്റണി ജോൺ എം .എൽ .എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി .കോതമംഗലം മണ്ഡലത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായഭൂതത്താൻകെട്ടിൽ ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ഡിആർഐപി) വഴി നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപെട്ടു.രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി ബാരേജ് പ്രവേശന മാർഗം ചെങ്കരമുതൽ ഭൂതത്താൻകെട്ട് വരെയുള്ള റോഡിന്റെ ബിഎം & ബിസി നിർമ്മാണത്തിന് 2,29,18750 രൂപ, റീ സർവ്വയറിന്റെ അതിർത്തി നിർണ്ണയവും സംരക്ഷണവും 18,39,077 രൂപ., ഇൻസ്പെക്ഷൻ മന്ദിരത്തിന്റെ നവീകരണത്തിന് 35,00,000 രൂപ, ഇൻഫർമേഷൻ സെന്റർ കം ക്ലോക്ക് റൂം ആൻറ് ടോയ്ലറ്റ് ഫെസിലിറ്റീസ് പ്രവൃത്തികൾക്ക് 26, 80,142 രൂപ ,വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾക്ക്ഒരുകോടി ഉൾപ്പെടെ നാല് കോടിപത്ത് ലക്ഷം രൂപഎന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം 2020ൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.