കൊച്ചി: മദ്ധ്യകേരളത്തിലെ കാൻസർ രോഗികൾക്ക് അത്യാധുനിക ചികിത്സ ലക്ഷ്യമിട്ട് കൊച്ചി കാൻസർ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് മൂന്ന് വർഷം. 2016ൽ കളമശേരി മെഡിക്കൽ കോളേജിലെ ഒ.പിയായി ആരംഭിച്ച കാൻസർ സെന്റർ ഇതിനോടകം ശസ്ത്രക്രിയയും കീമോതെറാപ്പിയുമടക്കം അർബുദ ചികിത്സയിൽ ഏറെ മുന്നേറി.
മൂന്നാംവാർഷികത്തിന്റെ ഭാഗമായി കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി സഹകരിച്ച് ടെക്നോളജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കും.
ഡിസംബറിൽ 20 കിടക്കകളുള്ള ഐ.പി വാർഡ് സജ്ജമാക്കും
അടുത്ത വർഷത്തോടെ സ്വന്തമായൊരു കെട്ടിടം. പണിക്കാരുടെ എണ്ണം 200ൽ നിന്ന് ഇരട്ടിയായി വർദ്ധിപ്പിച്ച് നിർമ്മാണം ധ്രുതഗതിയിൽ.
• ബോധവത്കരണത്തിന് അരുത്, ജാഗ്രത എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ പുറത്തിറക്കി. 50 ക്യാമ്പുകൾ സംഘടിപ്പിച്ചു.
• വീടുകളിലെത്തി രോഗീപരിചരണം നൽകുന്ന ഹോംകെയർ ചികിത്സാസംവിധാനവും നടപ്പാക്കി.
കാൻക്യൂർ മിനി മാരത്തൺ
• 10ന് റോട്ടറി ക്ളബ് ഒഫ് കൊച്ചിൻ പെരിയാറുമൊത്ത് സഹകരിച്ച് കാൻക്യൂർ മിനി മാരത്തൺ രാവിലെ 5ന് എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ ആരംഭിച്ച് എച്ച്.എം.ടി റോഡ് വഴി സീ പോർട്ട്- എയർപോർട്ട് റോഡിലൂടെ ഭാരത് മാതാ കോളേജു വരെയും തിരികെ മെഡിക്കൽ കോളേജ് വരെയും നടക്കും.
രോഗികൾ
2017 - 1277
2018 - 1403
2019 - 1277
സൗകര്യങ്ങൾ
എഫ്.എൻ.എ.സി, ബയോപ്സി, എൻഡോസ്കോപി, രക്തപരിശോധന തുടങ്ങിയവ
ഗർഭാശയ കാൻസർ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള കോൾപോസ്കോപ്
രക്തത്തിൽ കാൻസർ കോശങ്ങളുടെ സാന്നിധ്യം അറിയാനുള്ള ഇമ്യൂണോ അനലൈസർ
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഹിസ്റ്റോപതോളജി
അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ
മാമോഗ്രാം മെഷീൻ
കിടത്തി ചികിത്സ
ആവശ്യങ്ങൾ
ആബുലൻസ് സംവിധാനം
ആശുപത്രിയിലേക്ക് അധിക ബസ് സർവീസ്
കാൻസർ ചികിത്സാ ഗവേഷണ കേന്ദ്രമാക്കുക
'വിദേശത്തുനിന്ന് കൂടുതൽ ആധുനിക ഉപകരണങ്ങൾക്ക് ഓർഡർ ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഗ്യാസ്‌ട്രോ എൻട്രോളജി, കാർഡിയോളജി, നെഫ്രോളജി തുടങ്ങി വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചാൽ രോഗികൾക്ക് ഗുണകരമാകും.'
ഡോ. മോനി കുര്യാക്കോസാണ്
ഡയറക്ടർ, കൊച്ചി കാൻസർ സെന്റർ