ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് വയോജന അയൽക്കൂട്ട സംഗമവും വാർഷിക സമ്മേളനവും പുന്നച്ചാലിൽ എൻ.എസ്.എസ് കരയോഗം ഹാളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് രമണി ജനകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയ സോമൻ, പഞ്ചായത്ത് അംഗങ്ങളായ പുഷ്പ പ്രദീപ്, ജോൺസൺ തോമസ്, ലതാ സുകുമാരൻ ,ഓമന ശശി, കാർത്ത്യായനി വേലായുധൻ, സി.ഡി.എസ് ചെയർമാൻ ലാലി രവി എന്നിവർ സംസാരിച്ചു.