ചോറ്റാനിക്കര : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് മാത്രമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ,തൃപ്പൂണിത്തുറ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയും ചേർന്ന് ആയുർവേദ ചികിത്സാക്യാമ്പ് സംഘടിപ്പിച്ചു.ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ക്യാമ്പിൽ ആറ് ചികിത്സാ വിഭാഗങ്ങൾ പങ്കെടുത്ത ക്യാമ്പ് ജില്ലാപഞ്ചായത്തംഗം എ.പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജലജമോഹൻ അദ്ധ്യക്ഷയായിരുന്നു.വൈസ് പ്രസിഡന്റ് ഷൈലജ അഷറഫ് ,ബ്ലോക്ക്പഞ്ചായത്തംഗം ടി.കെ.മോഹനൻ,പഞ്ചായത്തംഗങ്ങളായ ടി.പി.സതീശൻ,ഷീലസത്യൻ,കുടുംബശ്രീ ആനിമേറ്റർ ചന്ദന എന്നിവർ സംസാരിച്ചു.ആയുർവേദ കോളേജ് കായവിഭാഗം മേധാവി പ്രൊഫസർ കെ.മുരളി ക്യാമ്പ് നയിച്ചു.ആയുർവേദ കോളേജിലെയും,ആശുപത്രിയിലെയുംമെഡിക്കൽ ടീം അംഗങ്ങളും ഡോക്ടർമാരും പങ്കെടുത്തു.