അങ്കമാലി: അങ്കമാലി നഗരസഭ നസ്രത്ത് നഗറിൽ 22-ാം വാർഡിൽ സ്ഥാപിച്ച എൽ.ഇ.ഡി.മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി നിർവഹിച്ചു. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.കെ. സലി, കൗൺസിലർമാരായ ഷൈറ്റ ബെന്നി, ലേഖ മധു, ബിജി ജെറി, കെ.എ. പൗലോസ്, പി.ശശി ,കെ.കെ .മാർട്ടിൻ ,കെ.എ. ദേവസിക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.