അങ്കമാലി: ഫിസാറ്റും കെ.പി.എം.ജിയും തമ്മിൽ സഹകരിച്ചു തുടക്കം കുറിക്കുന്ന ഫിസാറ്റ് കെ.പി.എം.ജി സെന്റർ ഒഫ് എക്സലൻസ് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് നാടിനു സമർപ്പിക്കും. രാവിലെ പതിനൊന്നിന് ഫിസാറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി, റോജി എം ജോൺ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.