കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഒരുക്കുന്ന മെഡിക്കൽ എക്സ്പോ മെഡ്മറൈസ് ഫിഫ്റ്റി ഇന്ന് തുടങ്ങും. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയനും,നേഴ്സിംഗ് കോളേജും സംയുകത്മായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
ആരോഗ്യ രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളോടൊപ്പം മനുഷ്യ ശരീരത്തിന്റെ ഉളളറകളിലെ വൈവിധ്യങ്ങളുടെ നേർക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.എക്സ്പോ 10 ന് സമാപിക്കും. മെഡിക്കൽ കോളേജ് സി.ഇ.ഒ യും സെക്രട്ടറിയുമായ ജോയ് പി.ജേക്കബ് ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യും.
ആയിരത്തോളം പ്രദർശന വസ്തുക്കൾ എക്സ്പോയിലുണ്ട്. മെഡിക്കൽ കോളജിലെ 26 ഡിപ്പാർട്ടുമെന്റുകളുടെ മുപ്പത് സ്റ്റാളുകളാണ് പ്രദർശനത്തിനുളളത്.
രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ നീളുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യം. സ്‌കൂളുകൾക്ക് 9745620168, 9567317273 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം.