congress
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് സ്വാതിഷ് സത്യന്റെ നേതൃത്വത്തിൽ ഞാറയ്ക്കൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിക്കുന്നു

വൈപ്പിൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് സ്വാതിഷ് സത്യന്റെ നേതൃത്വത്തിൽ ഞാറയ്ക്കൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോജ്കുമാർ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് രാജീവ് വി.ആർ., യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ലികീഷ് സേവ്യർ, വിശാഖ് അഷ്‌വിൻ, ജഗജി ഒ.പി, വിഷ്ണു പള്ളത്ത്, അരുൺരാജ്, രജീഷ്, പ്രശാന്ത് കുട്ടൂസൻ, രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.

എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 23, 1 വാർഡുകളെ ബന്ധിപ്പിക്കുന്ന തീരദേശറോഡിന്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കുക, വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിൽ രൂപം കൊണ്ടിട്ടള്ള ചെറുതും വലുതുമായിട്ടുള്ള കുഴികൾ അടക്കുക, തിരക്കുകൂടിയ ബസ് സ്റ്റോപ്പുകളിലെ സീബ്രാ ലൈനുകൾ പുന:സ്ഥാപിക്കുക, റോഡ് ഡിവൈഡർ ലൈൻ വരക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം.