sathi-jayakrishnan
സി.ഡി.എസ് സാമൂഹ്യമേള പെരുമ്പാവൂർ മുനിസിപ്പൽ ചെയർ പേഴ്‌സൻ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുടുംബശ്രീയുടെ സ്ത്രീ പദവി സ്വയം പഠനവിഭാഗം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ജെൻഡർ റിസോഴ്‌സ് സെന്റർ പ്രവർത്തനങ്ങളുടേയും,സ്‌നേഹിത കോളിങ്ങ് ബെൽ പദ്ധതിയുടെയും വാരാചരണങ്ങളുടെ ഭാഗമായി സുഭാഷ് പാർക്കിൽ സംഘടിപ്പിച്ച സാമൂഹ്യ മേള മുനിസിപ്പൽ ചെയർ പേഴ്‌സൻ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ നിഷ വിനയൻ,സ്റ്റാൻഡിംഗ്കമ്മറ്റി ചെയർമാൻ കെ.എം അലി,ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൻ സുലേഖ ഗോപാലകൃഷ്ണൻ,കൗൺസിലർമാരായ റീജ വിജയൻ,മേഴ്‌സി ജോൺസൺ,ബീന രാജൻ,ശാന്ത പ്രഭാകരൻ,പി. മനോഹരൻ,മോഹൻ ബേബി,വി.പി. ബാബു,ലിഷ രാജേഷ്,ബിജു ജോൺ ജേക്കബ്,സി.ഡി. എസ്. ചെയർപേഴ്‌സൺ സ്മിത ഉണ്ണികൃഷ്ണൻ,വൈസ് ചെയർ പേഴ്‌സൺ ഷീബ സോമൻ എന്നിവർ പ്രസംഗിച്ചു.