ആലുവ: കേരള സി.ബി.എസ്.ഇ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച നാല് ദിവസം നീണ്ടുനിന്ന ജില്ലാ സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. വൈറ്റില ടോക് എച്ച് പബ്‌ളിക് സ്‌കൂൾ ചാമ്പ്യന്മാരായി.
ടോക് എച്ച് സ്‌കൂൾ 733 പോയിന്റ് നേടിയാണ് ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ 538 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. 470 പോയിന്റ് നേടി കലൂർ ഗ്രീറ്റ്സ് പബ്ളിക്ക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വിവിധ കാറ്റഗറിയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ സ്കൂളുകൾ: കാറ്റഗറി ഒന്ന്: കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ, കൊച്ചി പരമ ബട്ടാര കേന്ദ്രീയ വിദ്യാലയം. കാറ്റഗറി രണ്ട്: വൈറ്റില ടോക് എച്ച് പബ്ളിക്ക് സ്കൂൾ, കൊച്ചി പരമ ബട്ടാര കേന്ദ്രീയ വിദ്യാലയം. കാറ്റഗറി മൂന്ന്: വൈറ്റില ടോക് എച്ച് പബ്ളിക്ക് സ്കൂൾ, കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ. കാറ്റഗറി നാല്: കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ, വൈറ്റില ടോക് എച്ച് പബ്ളിക്ക് സ്കൂൾ.
സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം ശാന്തി പ്രിയ മുഖ്യാതിഥിയായിരുന്നു. മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോയി കിളിക്കുന്നേൽ, പി.എസ്. രാമചന്ദ്രൻ പിള്ള, എം.എം. അബ്ദുൾ റഹ്മാൻ, പി.എസ്. അബ്ദുൾനാസർ, ഉദയഭാനു, എലിസബത്ത് മണി, വി.എ. റസിയ, ഡോ. ദീപാ ചന്ദ്രൻ എന്നിവർ സംസാരിരിച്ചു.