പെരുമ്പാവൂർ: റവന്യൂ ജില്ല സ്‌ക്കൂൾ കലോൽസവം നവം 19, 20, 21, 22, 23 തിയ്യതികളിൽ പെരുമ്പാവൂരിൽ നടക്കും.18 വേദികളുണ്ട്. പെരുമ്പാവൂർ ഗവഞ്ഞ ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലാണ് മുഖ്യ വേദി.
സ്വാഗത സംഘ യോഗം മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ അസീം അധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്‌സൺ നിഷ വിനയൻ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലേഖ ഗോപാലകൃഷ്ണൻ, വൽസല രവികുമാർ ,കെ. എം ബഷീർ, പി.കെ ബിജു, ബീന രാജൻ, പി.മനോഹരൻ, ഡി.ഡി.ഇ ലീല , എൻ.എ.സലീം ഫാറൂഖി, സബ് കമ്മിറ്റി കൺവീനർമാരായ ജി.ആനന്ദ് കുമാർ, ബേബി, സാജു, കെ.എ. നൗഷാദ് ,എം.എ സെയ്തുമുഹമ്മദ്,സി.എസ് സിദ്ദിഖ്, ഇ.എം അസീസ്, എം.എ നജീബ്, ഡോ: സന്തോഷ് കുമാർ, മേരി ഫിലിപ്പ് എന്നിവർ സംസാരിച്ചു.