തൃക്കാക്കര : കോയിതറ തോട്ടിലെ ചെളി നീക്കം ചെയ്യാൻ അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് മഹാത്മാ കോളനിയിലെ വീട്ടമ്മമാർ റോഡ് ഉപരോധിച്ചു. പനമ്പിള്ളി നഗർ കിടപ്പാടസമരസമിതി ജനറൽ കൺവീനർ സി. സതീശൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ചെറിയമഴ പെഴ്ത്താൽപോലും പനമ്പിള്ളി നഗർ പെരുമാനൂർ ഡിവിഷനിലെ മഹാത്മാ കോളനിയിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളതെന്ന് വീട്ടമ്മമാർ പറഞ്ഞു. പേരണ്ടൂർ കനാലിന്റെ ഉപ തോടായ കോയിതറ തോട്ടിലെ ചെളി ഉടൻ നീക്കാൻ അധികൃതർ തയ്യാറാവണം. പി.എസ്. ഷാജീവൻ, പി.കെ. പുരുഷൻ, പി.എസ്. സന്തോഷ്, ഒ.കെ. സരള, ആശ ജോസഫ്, വത്സജോർജ്, ഷാഹിദ തുടങ്ങിയവർ നേതൃത്വം നൽകി.