muthalib
ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കോരിച്ചൊരിഞ്ഞ മഴ അവഗണിച്ച് ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് മുനിസിപ്പൽ ടൗൺഹാളിൽ തിരശീല ഉയർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് കലോത്സവം ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഷൈല പാറപ്പുറത്ത്, വൈസ് ചെയർപേഴ്സൺ സി. ഓമന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ ഓമന ഹരി, വി. ചന്ദ്രൻ, ടിമ്മി ബേബി, ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ സക്കറിയ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ എം.ടി. ജേക്കബ്, എ.സി. സന്തോഷ് കുമാർ, മിനി ബൈജു, ലളിത ഗണേശൻ, സൗമ്യ കാട്ടുങ്ങൽ, പി.സി. ആന്റണി, സംഘാടക സമിതി ഭാരവാഹികളായ നിസാർ അഹമ്മദ് ഷെരീഫ്, ശശിധരൻ കല്ലേരി, എൻ.എച്ച്. ജബ്ബാർ, സി.എസ്. സിദ്ദിഖ്, മനോജ് കുമാർ, അബ്ദുൾ നാസർ, ലീന, ആലുവ മീഡിയക്ളബ് പ്രസിഡന്റ് ഒ.വി. ദേവസി എന്നിവർ സന്നിഹിതരായിരുന്നു.

312 ഇനങ്ങളിലായി ആറായിരത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ടൗൺഹാൾ, ടാസ് ഹാൾ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ്, സെന്റ് ഫ്രാൻസിസ്, സെന്റ് ജോൺസ്, എച്ച്.എ.സി എൽ.പി.എസ് എന്നിവിടങ്ങളിലെ 11 വേദികളിലായിട്ടാണ് മത്സരങ്ങൾ. നാളെ രാത്രി 7.30ന് നടക്കുന്ന സമാപന സമ്മേളനം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വിദ്യാധിരാജയുടെ മുന്നേറ്റം

ആദ്യദിനത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ മുന്നിലെത്തി. വിവിധ വിഭാഗങ്ങളിലായി വിദ്യാധിരാജ 200 പോയിന്റ് നേടി. രണ്ടാം സ്ഥാനത്തിനായി കടുത്ത മത്സരമാണ്. കളമശേരി രാജഗിരി എച്ച്.എസ്.എസ് 121 പോയിന്റും ആലുവ നിർമ്മല എച്ച്.എസ്.എസിന് 118 പോയിന്റും നേടി.

വിദ്യാധിരാജ എച്ച്.എസ്.എസ് വിഭാഗത്തിൽ 70, എച്ച്.എസ് വിഭാഗത്തിൽ 57, സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ 35 എന്നിങ്ങനെ ഒന്നാമത്തെത്തി. എച്ച്.എസ്.എസ് വിഭാഗത്തിൽ കളമശേരി രാജഗിരി എച്ച്.എസ്.എസും നിർമ്മല ഇ.എം. എച്ച്.എസ്.എസും 54 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
എച്ച്.എസ്. വിഭാഗത്തിൽ നിർമ്മല ഇ.എം. എച്ച്.എസ്.എസ് (55) രണ്ടാം സ്ഥാനത്തും കളമശേരി രാജഗിരി എച്ച്.എസ്.എസ് (54) മൂന്നാം സ്ഥാനത്തുമാണ്.
സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂൾ (35), തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സി.ജി. എച്ച്.എസ്.എസ്. (30), ശ്രീമൂലനഗരം അകവൂർ എച്ച്.എസ്. (18) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഹൈസ്‌കൂൾ അറബിക് കലോത്സവത്തിൽ ആലങ്ങാട് കെ.ഇ.എം. എച്ച്.എസ്. (31), ആലുവ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്. (29), ശ്രീമൂലനഗരം അകവൂർ എച്ച്.എസ്. (19) എന്നിവർ മുന്നിലെത്തി.