1
കാക്കനാട് പൈപ്പ്‌ പൊട്ടി;

#കുടിവെള്ളം മുടങ്ങും

തൃക്കാക്കര : കാക്കനാട് അത്താണിയിൽ കുടിവെളള പൈപ്പ് പൊട്ടി റോഡ് തകർന്നു.ഇന്നലെ രാത്രി പത്തരയോടെയാണ് പൈപ്പ് പൊട്ടിയത്.വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുന്നതുമൂലം കാക്കനാട് പള്ളിക്കര റോഡ് ഒരുഭാഗം തകർന്നു.ആലുവ പമ്പ് ഹൗസിൽ നിന്നും തൃക്കാക്കരയുടെ കിഴക്കൻ പ്രദേശത്തേക്ക് വെള്ളം ഒഴുക്കുന്ന 700 എം.എം.പൈപ്പാണ് പൊട്ടിയത്.ഇതോടെ ഈ പ്രദേശങ്ങളിലെ ജ​ല ​അ​തോറി​ട്ടിയെ​മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി​കു​ടും​ബ​ങ്ങൾ ഏ​റെ​ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. വെള്ളം ചോർന്നത് പരിസര പത്തോളം കടകളിലേക്ക് വെള്ളം കയറി.ശക്തമായ മഴയെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർക്ക് പൈപ്പ് ശരിയാക്കാൻ കഴിഞ്ഞിട്ടില്ല.ഇതോടെ കൊല്ലം കുടിമുഗർ.പാട്ടുപുരനഗർ ,നെടുo കുളങ്കര മല. അത്താണി, കളത്തിക്കുഴി നിലംപതിഞ്ഞിമുഗൾ,തെങ്ങോട് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നിലച്ചു