alagadu-com-i
ആലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം ബാബു മാത്യു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന അനുസ്മരണം എന്നിവയോടെ ആചരിച്ചു. പറവൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. വത്സല പ്രസന്നകുമാർ, കെ.എ. അഗസ്റ്റിൻ, അനു വട്ടത്തറ, ഡി. രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു. വടക്കേക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ഡി.ഡി.സി സെക്രട്ടറി പി.വി. ലാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. രഞ്ജിത്ത്, എം.എസ്. രാധാകൃഷ്ണൻ, ഡി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

ആലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ബ്ളോക്ക് പ്രസിഡന്റ് ബാബു മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. പോൾ, കെ.ജെ. ജയദേവൻ, പി.എ. സുബൈർ ഖാൻ, ജൂഡോ പീറ്റർ, സുരേഷ് മുണ്ടോളിൽ, വി.ബി. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.