കൊച്ചി : രാജ്യത്തെ ജനസംഖ്യയിൽ 65 ശതമാനം വരുന്ന യുവാക്കളെ നൈപുണ്യവികസനത്തിലൂടെയും പരിശീലനത്തിലൂടെയും വിവിധ മേഖലകളിൽ പ്രാപ്തരാക്കി തൊഴിൽ ലഭ്യമാക്കുമെന്ന് രാസവസ്തു രാസവളം വകുപ്പ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു
ഏലൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി (സി പെറ്റ് ) നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഒരു മാസത്തിനിടെ ഇത്തരം അഞ്ചു വിദ്യാഭ്യാസ കേന്ദ്രങ്ങൾ പുതുതായി ആരംഭിച്ചു. ഇത് നൈപുണ്യ വികസനത്തിന് സർക്കാർ നൽകുന്ന പ്രാധാന്യം എടുത്തു കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശ പാർലമെന്ററി കാര്യ സഹ മന്ത്രി വി. മുരളീധരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സി പെറ്റ് ഡയറക്ടർ ജനറൽ ഡോ.എസ്.കെ നായിക്, പെട്രോകെമിക്കൽ ജോയിന്റ് സെക്രെട്ടറി കാശിനാഥ് ജാ, ഏലൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.പി. ഉഷ, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.പി.കെ.എൻ മധുസൂദൻ, സി പെറ്റ് കൊച്ചി പ്രിൻസിപ്പൽ ഡയറക്ടറും മേധാവിയുമായ ഡോ. ബി. ശ്രീനിവാസലു എന്നിവർ പ്രസംഗിച്ചു.