കൊച്ചി : ലഹരി മരുന്നു കേസിൽ പ്രതികളായ പള്ളുരുത്തി സ്വദേശി സനൂപ്, വൈപ്പിൻ സ്വദേശി രൂപേഷ്, ഗോതുരുത്ത് സ്വദേശി മെന്റോൺ വർഗ്ഗീസ് എന്നിവരെ വിചാരണക്കോടതി വെറുതേ വിട്ടു. 2016 സെപ്തംബർ 27 ന് എറണാകുളം മേനകയിലെ ജി.സി.ഡി.എ കോംപ്ളക്സിൽ നിന്ന് എം.ഡി.എം.എ ഇനത്തിലുള്ള 3.8 ഗ്രാം ലഹരി മരുന്നുമായാണ് ഇവരെ പിടികൂടിയത്. എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയ ഇവർക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും വേണ്ടത്ര തെളിവുകളില്ലെന്നും വിലയിരുത്തിയാണ് അഡി. സെഷൻസ് കോടതി പ്രതികളെ വെറുതേ വിട്ടത്.