thr
തിരുമാറാടി രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം : തിരുമാറാടി രാമകൃഷ്ണന്റെ 70-ാം രക്തസാക്ഷിത്വ ദിനാചരണം സിപിഐ - സിപിഎം പാർട്ടി​കളുടെസംയുക്താഭിമുഖ്യത്തിൽ നടത്തി​. അനുസ്മരണ സമ്മേളനം സിപി എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. സനിൽ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി സി .എൻ സദാമണി, പഞ്ചായത്ത് പ്രസിഡണ്ട് ഒ. എൻ വിജയൻ, സിപി എം ലോക്കൽ സെക്രട്ടറി അനിൽ ചെറിയാൻ, എം .എം ജോർജ്, സിനു എം ജോർജ്, വി ആർ രാധാകൃഷ്ണൻ, വി എം മുരളീധര കൈമൾ തുടങ്ങിയവർ സംസാരിച്ചു.നേരത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ ചന്ദ്രശേഖരപണിക്കർ പതാക ഉയർത്തി .രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.