വൈപ്പിൻ : എസ്. ശർമ്മ എം.എൽ.എ മുൻകൈയെടുത്ത് തുറമുഖ എൻജിനിയറിംഗ് വകുപ്പിൽ നിന്നനുവദിച്ച 48 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുക്കാട് ചുങ്കം , ഐ.എൽ അലക്‌സാണ്ടർ റോഡ്, പണ്ടാരപ്പറമ്പ് തെങ്ങശേരി എന്നിവയുടെ നിർമ്മാണോദ്ഘാടനം നാളെ (ശനി) നടക്കും. വൈകിട്ട് 5 ന് കിഴക്കേ പൂക്കാട് ജംഗ്ഷനിൽ എസ് ശർമ്മ എം എൽ എ നിർമ്മാണോദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.