പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി നാളെ (ശനി) നടക്കും. പുലർച്ചെ മഹാഗണപതി ഹോമം. തുടർന്ന് എതൃത്ത് പൂജ, ശീവേലി എഴുന്നള്ളത്ത്, പന്തീരടിപൂജ, വൈകിട്ട് സമ്പൂർണ്ണ നിറമാല എന്നിവ നടക്കും. മേൽശാന്തി പി.കെ.മധു ചടങ്ങുകൾക്ക് നേതൃത്വം നൽകും.