ആലുവ: ദേശം ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിന്റെ പാതാള പഞ്ചമുഖ ആഞ്ജനേയ ക്ഷേത്രം പ്രതിഷ്ഠ ഞായറാഴ്ച രാവിലെ എട്ട് മണിക്ക് മൈസൂർ അവധൂത ദത്തപീഠാധിപതി സ്വാമി ഗണപതി സച്ചിദാനന്ദ നിർവഹിക്കുമെന്ന് എക്‌സിക്യൂട്ടീവ് ട്രസ്റ്റി ടി.എസ്. രാമസ്വാമി, ചെയർമാൻ ആർ. പത്മനാഭൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഞായർ രാവിലെ ഒമ്പതിന് ശ്രീചക്ര പൂജ, 11.45ന് പൂർണാഹുതി എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് പാതാള പഞ്ചമുഖ ആഞ്ജനേയ ക്ഷേത്ര കുംഭാഭിഷേകവും അനുഗ്രഹ പ്രഭാഷണവും. 12.30ന് പ്രസാദ വിതരണം, രാത്രി ഏഴ് മണിക്ക് സ്വാമി ഗണപതി സച്ചിദാനന്ദയുടെ ദിവ്യനാമ സങ്കീർത്തനം.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ആഞ്ജനേയ സ്വാമിക്ക് ഭക്തരുടെ ലക്ഷാർച്ച. ശനി രാവിലെ 11 മണിക്ക് സ്വാമിയെ പൂർണ്ണകുഭം നൽകി സ്വീകരിക്കും. പാതാള പഞ്ചമുഖ ആഞ്ജനേയ സ്വാമിക്ക് അഭിഷേകവും നടക്കും.
പത്രസമ്മേളനത്തിൽ ആശ്രമ വേദപണ്ഡിതൻ വംശി കൃഷ്ണധാ പാണ്ഡി, മേൽശാന്തി മാരുതി കുമാര ശർമ്മ, പി.ആർ.ഒ. ശിവൻ പിള്ള എന്നിവരും പങ്കെടുത്തു.