മൂവാറ്റുപുഴ; വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസമേകാൻ തിങ്കളാഴ്ച മുതൽ ഹോർട്ടി കോർപ്പ് താങ്ങ് വിലയ്ക്ക് പൈനാപ്പിൾ സംഭരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ പറഞ്ഞു. പൈനാപ്പിൾ വിലയിടിവിനെ തുടർന്ന്ദുരിതത്തിലായ കർഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ എൽദോ എബ്രഹാം എം.എൽ.എ മന്ത്രി സുനിൽകുമാറിനെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച മുതൽ ഹോർട്ടി കോർപ്പിനോട് പൈനാപ്പിൾ സംഭരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. തുലാമഴ ആരംഭിച്ചതോടെ പൈനാപ്പിളിന് വില കുത്തനെ ഇടിഞ്ഞു. ഇന്നലെ വാഴക്കുളം മാർക്കറ്റിൽ പൈനാപ്പിൾ കിലോയ്ക്ക്വ15 രൂപയായിരുന്നു വില.