പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.ഡി.പി.വൈ. ഭരണസാരഥികൾക്ക് സ്വീകരണം നൽകുന്നു. നാളെ (ശനി) വൈകിട്ട് 5ന് കല്യാണമണ്ഡപം ഹാളിൽ നടക്കുന്ന പരിപാടി യോഗം പ്രസിഡന്റ് എം.എൻ.സോമൻ ഉദ്ഘാടനം ചെയ്യും. യോഗം അസി​. സെക്രട്ടറി​ ഇ.കെ.മുരളീധരൻ അധ്യക്ഷത വഹിക്കും. പി. എസ്. സൗഹാർദ്ദൻ, ഷൈൻ കൂട്ടുങ്കൽ, ഡോ.അരുൺ അംബു, സി.പി.കിഷോർ, കെ.ആർ.മോഹനൻ തുടങ്ങിയവർ സംബന്ധിക്കും. സി.കെ. ടെൽഫി സ്വാഗതവും സീനാ സത്യശീലൻ നന്ദിയും പറയും.